വൈദ്യുതി കുടിശ്ശിക; വൈക്കം നഗരസഭക്കെതിരെ കടുത്ത നടപടിയുമായി കെ.എസ്.ഇ.ബി
വൈദ്യുത ചാർജിനത്തിൽ 1.4 1 കോടി രൂപയാണ് നഗരസഭയുടെ കുടിശ്ശിക
വൈക്കം നഗരസഭ കാര്യാലയം
കോട്ടയം: വൈദ്യുതി കുടിശ്ശിക വരുത്തിയ വൈക്കം നഗരസഭക്കെതിരെ കടുത്ത നടപടിയുമായി കെ.എസ്.ഇ.ബി . നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു.വൈദ്യുത ചാർജിനത്തിൽ 1.4 1 കോടി രൂപയാണ് നഗരസഭയുടെ കുടിശ്ശിക.
പണം അടക്കാൻ നഗരസഭയ്ക്ക് അനുവദിച്ച സമര പരിധി അവസാനിച്ചതോടെയാണ് കെ.എസ്.ഇ.ബി യുടെ നടപടി. നഗരസഭയുടെ 99.1 ലക്ഷം, താലൂക്ക് ആശുപത്രിയുടെ 40.7 ലക്ഷം എന്നിവ ഉൾപ്പെടെ 1.4 1 കോടി രൂപയാണ് അടക്കേണ്ടത്. 2500 തെരുവു വിളക്കുകളും 65 ൽപരം ഹൈമാറ്റ്സ് ലൈറ്റുകളുമാണ് നഗരത്തിലുണ്ട് , ആദ്യ നടപടി എന്ന നിലയിൽ ഹൈമാറ്റ്സ് ലൈറ്റുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ പൂർണ്ണമായും കട്ട് ചെയ്തു.
നഗരത്തിലെ പ്രധാന ഇടങ്ങളായ ബീച്ച്, മഹാദേവക്ഷേത്രം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പ്രൈവറ്റ് ബസ്റ്റാൻഡ്,ആശുപത്രി പരിസരം തുടങ്ങി എല്ലായിടത്തെയും ഇനി രാത്രികാലങ്ങളിൽ വെളിച്ചമില്ലാതാകും. നടപടിക്കെതിരെ വ്യാപാരികളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തി. കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ.എസ്.ഇ.ബി.ഇതിനായുള്ള അവസാനഘട്ട ശ്രമത്തിലാണ് നഗരസഭ.
Adjust Story Font
16