കെഎസ്ആര്‍ടിസി ജീവനക്കാരുടെ അകാല മരണം; ഇടപെട്ട് ഗതാഗത വകുപ്പ്
കെഎസ്ആര്‍ടിസി ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അകാല മരണത്തിൽ ഇടപെട്ട് ഗതാഗത വകുപ്പ്.. ജീവനക്കാർക്കായി ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചു. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ ഇടപെടലുണ്ടായത്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ 17 കെഎസ്ആര്‍ടിസി ജീവനക്കാരാണ് വിവിധ കാരണങ്ങളാൽ മരണപ്പെട്ടത്. കൂടുതൽ ജീവനക്കാർ മരിക്കുന്നത് ഹൃദ്രോഗം വന്നാണ്. ജീവനക്കാരുടെ ആരോഗ്യ പരിപാലനത്തിനാണ് ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചത്. മന്ത്രി കെ. ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജീവനക്കാർക്ക് സ്ലോട്ട് എടുക്കാം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ അരമണിക്കൂർ ഇടപെട്ടാണോ വ്യക്തിഗത സ്ലോട്ട് നൽകുന്നത്. രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കുറഞ്ഞ ചെലവിൽ ജീവനക്കാർക്ക് രക്ത പരിശോധന നടത്തുന്നത് ആലോചനയിലുണ്ട്. സ്കാനിങ് സെന്‍റര്‍ തുടങ്ങുന്നതും പരിഗണനയിലാണ്. ഇതിനായി സ്ഥലം കണ്ടെത്താൻ സിഎംഡിയെ ചുമതലപ്പെടുത്തി.
Adjust Story Font
16