Quantcast

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ച് നിന്നു; അപകടമൊഴിവായത് തലനാരിഴയ്ക്ക്

വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ തൊട്ടുമുകളിലാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    17 Jan 2024 6:05 AM GMT

KSRTC accident,idukki,accident in idukki,kerala,latest malayalam news,കെ.എസ്.ആര്‍.ടി.സി,ഇടുക്കി
X

ഇടുക്കി: വണ്ടിപ്പെരിയാറിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി. അമ്പത്തിയാറാം മൈലിൽ അയ്യപ്പ കോളജിന് സമീപം നിയന്ത്രണം വിട്ട ബസ് , റോഡിൻ്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് നിന്നത്. വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ തൊട്ടുമുകളിലാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ ഏഴുയാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.ഇവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


TAGS :

Next Story