Quantcast

പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം നിർത്താതെ പോയി; കെ.എസ്.ആർ.ടി.സി ബസ് പിന്തുടർന്ന് പിടികൂടി

കോഴിക്കോടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ്‌ കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം വെച്ച് പൊലീസ് ജീപ്പില്‍ ഇടിച്ചത്

MediaOne Logo

Web Desk

  • Published:

    7 Jun 2023 3:01 PM GMT

KSRTC bus  hitting police jeep in Kollam,പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് പിന്തുടർന്ന് പിടികൂടി,latest malayalam news
X

കൊല്ലം: പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് പിന്തുടർന്ന് പിടികൂടി. കോഴിക്കോടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ്‌ കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം വെച്ച് ജീപ്പിൽ ഇടിച്ചത്. വണ്ടി തട്ടിയ കാര്യം അറിഞ്ഞില്ലെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. അവിടെ വണ്ടി നിർത്താൻ പറ്റാത്ത സ്ഥലമായതിനാൽ കുറച്ചു മാറ്റി വണ്ടി നിർത്തുകയായിരുന്നെന്നും ഡ്രൈവർ പറഞ്ഞു. കാര്യങ്ങൾ സംസാരിച്ച ശേഷം പൊലീസ് ബസിന്റെ യാത്ര തുടരാൻ അനുവദിച്ചു.


TAGS :

Next Story