Quantcast

ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

സംഭവസമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    27 July 2024 4:34 AM

KSRTC bus
X

എറണാകുളം: ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ബോണറ്റിലാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ബോണറ്റിൽ നിന്ന് ആദ്യം പുക ഉയർന്നു, പിന്നീട് തീ ആളിക്കത്തി. സംഭവസമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. പുക ഉയർന്നതോടെ ഡ്രൈവർ യാത്രക്കാരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. അതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അ​ഗ്നിശമന സേനയെത്തി തീയണച്ചു.

TAGS :

Next Story