അടിമാലിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു
ആരുടെയും പരിക്ക് ഗുരുതരമല്ല

ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
വൈകീട്ട് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അടിമാലി ഇരുമ്പ്പാലത്തിന് സമീപത്തുവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നീട് താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. ദേവിയാർ പുഴയുടെ ഭാഗത്തേക്കാണ് ബസ് പതിച്ചത്. ഡ്രൈവര്‍ക്കും മുന്‍വശത്ത് ഇരുന്ന യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. ചെറിയ പരിക്കേറ്റവരെ ഇരുമ്പ് പാലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി വിട്ടയച്ചു. മുമ്പും സമാനമായ രീതിയില്‍ അപകടങ്ങളുണ്ടായിട്ടുള്ള പ്രദേശം കൂടിയാണിത്.
Watch Video Report
Adjust Story Font
16