Quantcast

പത്തനംതിട്ടയിൽ കെ.എസ്.ആർ‌.ടി.സി ബസ് മറിഞ്ഞു; 15 ശബരിമല തീർഥാടകർക്ക് പരിക്ക്

പതിവായി അപകടമുണ്ടാകുന്ന ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2023-01-01 10:59:17.0

Published:

1 Jan 2023 10:53 AM GMT

പത്തനംതിട്ടയിൽ കെ.എസ്.ആർ‌.ടി.സി ബസ് മറിഞ്ഞു; 15 ശബരിമല തീർഥാടകർക്ക് പരിക്ക്
X

പത്തനംതിട്ട: ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കെ.എസ്.ആർ‌.ടി.സി ബസ് മറിഞ്ഞു. 15 പേർക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം.

പമ്പയിൽ നിന്നും തിരുവനന്തപുരത്തിന് പുറപ്പെട്ട സ്‌പെഷ്യൽ സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പൊലീസും ഫയർഫോഴ്സ് സംഘവും മോട്ടോർവാഹന വകുപ്പും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

പതിവായി അപകടമുണ്ടാകുന്ന ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകമുണ്ടായത്. നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയ്ക്ക് പോയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

മണ്ഡലകാല തീർഥാടനത്തിനിടെ തന്നെ രണ്ട് തവണ ഇവിടെ അപകടം നടന്നിരുന്നു. അന്ന് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആദ്യ അപകടം നടന്ന സമയം വളവിനു സമീപത്തെ മണ്ണ് നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ വീണ്ടും രണ്ട് തവണ കൂടി അപകടമുണ്ടാവുകയായിരുന്നു.

പുതുവർഷദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. അടിമാലി, തിരുവനന്തപുരം, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങൾ നടന്നത്.

TAGS :

Next Story