Quantcast

കെ .എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം അഞ്ചിന് തന്നെ ശമ്പളം ലഭിക്കുമോയെന്ന് ഉറപ്പില്ല

ഈ മാസം പത്താം തിയതി സെക്രട്ടേറിയറ്റ് മാർച്ചിന് സി.ഐ.ടി.യു ആഹ്വാനം ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 Jan 2023 1:50 AM GMT

കെ .എസ്.ആർ.ടി.സി ജീവനക്കാർക്ക്  ഈ മാസം അഞ്ചിന് തന്നെ ശമ്പളം ലഭിക്കുമോയെന്ന് ഉറപ്പില്ല
X

തിരുവനന്തപുരം: കെ .എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം അഞ്ചിന് തന്നെ ശമ്പളം ലഭിക്കുമോയെന്ന് ഉറപ്പില്ല. ശമ്പളം സമയത്ത് ലഭിച്ചില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് പ്രതിപക്ഷ യൂണിയനായ ടി.ഡി.എഫ് അറിയിച്ചു. ഈ മാസം പത്താം തിയതി സെക്രട്ടേറിയറ്റ് മാർച്ചിന് സി.ഐ.ടി.യു ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ മാസത്തിൽ സര്‍വ്വകാല റെക്കോർഡ് കളക്ഷൻ ആണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് .

ശബരിമല സര്‍വീസില്‍ നിന്നടക്കം മികച്ച വരുമാനമാണ് ഡിസംബര്‍ മാസം കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. ആകെ വരുമാനം 222.32 കോടി രൂപ. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടത് 82 കോടി. സഹായമായി 50 കോടി രൂപ മാനേജ്മെന്‍റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല.

ഗതാഗത മന്ത്രി ആന്‍റണി രാജുവിനും സി.എം.ഡി ബിജു പ്രഭാകറിനും ടി.ഡി.എഫ് നിവേദനം നല്‍കി. വരുമാനത്തില്‍ നിന്ന് വേതനത്തിനുള്ള വിഹിതം മാറ്റിവച്ചിട്ടേ മറ്റ് കാര്യങ്ങള്‍ക്ക് ചെലവഴിക്കാവൂ എന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. ശമ്പളം ലഭിച്ചില്ലെങ്കില്‍ പ്രതിഷേധിക്കാനാണ് സി.ഐ.ടി.യുവിന്‍റെയും ബി.എം.എസിന്‍റെയും തീരുമാനം.



TAGS :

Next Story