Quantcast

ശമ്പളമില്ല; ബസ് കഴുകി പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

ഇടത് ട്രേഡ് യൂണിയനായ എ.ഐ.ടി.യു.സിയുടെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനിലെ തൊഴിലാളികളാണ് പ്രതിഷേധിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-13 01:33:39.0

Published:

13 Aug 2023 1:32 AM GMT

ksrtc employees different protest
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിൽ വേറിട്ട പ്രതിഷേധവുമായി ജീവനക്കാർ. തിരുവനന്തപുരം കണിയാപുരം ഡിപ്പോയിൽ ഇടത് ട്രേഡ് യൂണിയനായ എ.ഐ.ടി.യു.സിയുടെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനിലെ തൊഴിലാളികളാണ് ബസ് കഴുകി പ്രതിഷേധിച്ചത്.

ആഗസ്ത് 12 ആയിട്ടും ശമ്പള വിതരണം നടത്താത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ വ്യത്യസ്തമായ സമര മാർഗത്തിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് ഓണത്തിന് മുൻപ് പ്രശ്നം പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

അഞ്ചാം തിയ്യതി ശമ്പള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനമുണ്ടായിട്ടും ജൂലൈയിലെ ശമ്പളം ഇനിയും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം ഓണം അലവൻസുകളോ ബോണസോ തൊഴിലാളികൾക്ക് നൽകിയിട്ടില്ല. പ്രതിമാസം 240 കോടി രൂപ വരെ വരുമാനമുണ്ടായിട്ടും 80 കോടി ശമ്പളം നൽകാൻ മാനേജമെന്റിന് കഴിയാത്ത അവസ്ഥ സമരക്കാർ ചൂണ്ടിക്കാണിക്കുന്നു. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ആഗസ്ത് 26ന് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.



TAGS :

Next Story