ശമ്പളം സെപ്റ്റംബർ ഒന്നിന് നൽകണം; കെഎസ്ആർടിസിക്ക് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി
കെഎസ്ആർടിസി 103 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു
കൊച്ചി: കെഎസ്ആർടിസി ശമ്പളവിതരണത്തിനായി കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ഒരാഴ്ച കൂടി സമയം വേണമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കെഎസ്ആർടിസി 103 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ഓണത്തിന് മുൻപ് ശമ്പളം നൽകാനാണ് കെഎസ്ആർടിയുടെ ശ്രമം. ബോണസ് അടക്കം നൽകണമെങ്കിൽ മൂന്ന് കോടി അധികം നൽകണമെന്നും കെഎസ്ആർടിസി അറിയിച്ചു.
സെപ്റ്റംബർ ഒന്നിന് ജീവനക്കാർക്ക് ശമ്പളകുടിശ്ശിക നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹരജി സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
Next Story
Adjust Story Font
16