ചെന്നൈയിലേക്ക് അധിക സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം
പ്രളയം കാരണം ട്രെയിൻ റദ്ദാക്കിയതിനെ തുടർന്നാണ് തീരുമാനം
തിരുവനന്തപുരം: ചെന്നൈയിലേക്ക് അധിക സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം. പ്രളയം കാരണം ട്രെയിൻ റദ്ദാക്കിയതിനെ തുടർന്നാണ് തീരുമാനം. സർവീസ് ക്രമീകരിക്കാൻ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പാലക്കാട് എറണാകുളം കോഴിക്കോട് ഭാഗത്തേക്ക് അധിക സർവീസ് നടത്തുന്നതിന് വേണ്ടി തിരുവന്തപുരം സെൻട്രലിലെയും സിറ്റി ഡിപ്പോയിലെയും ക്ലസ്റ്റർ ഓഫീസർമാർക്കാണ് നിർദേശം നൽകിയത്. ബൈപ്പാസ് റൈഡർ സർവീസുകളും കൂടുതൽ നടത്താനും നിർദേശമുണ്ട്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നതിന് തിരുവനന്തപുരം സെൻട്രൽ ക്ലസ്റ്റർ ഓഫീസറെയാണ് നിയമിച്ചത്. ഏതൊക്കെ ബസുകൾ ഉടനടി ഇറക്കാൻ കഴിയുമോ അതെല്ലാം തന്നെ വേഗത്തിൽ സർവീസ് നടത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.
Next Story
Adjust Story Font
16