വീണ്ടും നൂറു കോടി ക്ലബ്ബിൽ കെഎസ്ആർടിസി
ഒക്ടോബർ മാസത്തിലാണ് 113.77 കോടി രൂപ വരുമാനം നേടിയത്.
നൂറു കോടി കടന്ന് കെഎസ്ആർടിസിയുടെ വരുമാനം. ഒക്ടോബർ മാസത്തിലാണ് 113.77 കോടി രൂപ വരുമാനം നേടിയത്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം നൂറു കോടി കടക്കുന്നത്.
106.25 കോടി ഓപ്പറേറ്റിങ് വിഭാഗത്തിൽ നിന്നു ലഭിച്ചു. നോൺ ഓപ്പറേറ്റിങ് വിഭാഗത്തിൽ നിന്ന് 4.40 കോടിയും ലഭിച്ചു. 94.95 കോടി രൂപയാണ് ഒക്ടോബർ മാസം ജീവനക്കാർക്ക് വിതരണം ചെയ്തത്. സെപ്തംബറിൽ 86.97കോടി രൂപയായിരുന്നു വരുമാനം
ലഭിച്ച വരുമാനത്തിന്റെ ഇരട്ടിയാണ് ചെലവ്. നിലവിൽ 3,300 സർവീസുകളിൽ നിന്നായി ഒരു ദിവസം 3.60 കോടി രൂപയാണ് ശരാശരി വരുമാനം. ഇതിൽ 1.80 കോടി രൂപ ഇന്ധനച്ചെലവാണ്. വൈദ്യുതി, അനുബന്ധ ചെലവുകൾക്കായി 30 ലക്ഷം രൂപയും വേണം.
Next Story
Adjust Story Font
16