പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെ.എസ്.ആർ.ടി.സി ഇനിയും അടയ്ക്കാനുള്ളത് 251 കോടി രൂപ
സർക്കാർ സഹായമില്ലാതെ ബാക്കി തുക അടക്കാനാവില്ലെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു
കൊച്ചി: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെ.എസ്.ആർ.ടി.സി ഇനിയും അടയ്ക്കാനുള്ളത് 251 കോടിരൂപ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ സഹായമില്ലാതെ ബാക്കി തുക അടക്കാനാവില്ലെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.
2013 മുതലുള്ള കാലയളവിൽ അടക്കേണ്ടിരുന്ന 333.36 കോടിയിൽ 81 കോടി രൂപ മാത്രമാണ് കെ.എസ്.ആർ.ടി.സി അടച്ചത്. ബാക്കി തുകയായ 251 കോടി രൂപയടക്കാൻ നിലവിൽ കഴിയില്ലെന്നാണ് കോടതിയെ അറിയിച്ചത്. പെൻഷൻ വിവഹിതം അടക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് കെ.എസ്.ആർ.ടി.സി യുടെ വിശദീകരണം.
Next Story
Adjust Story Font
16