കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഔദ്യോഗികമായി സർവീസ് തുടങ്ങുന്നു
ഏപ്രിൽ 11 മുതലാണ് ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഔദ്യോഗികമായി സർവീസ് തുടങ്ങുന്നു.ഏപ്രിൽ 11 മുതലാണ് ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നത്.പ്രതിപക്ഷ യൂണിയനുകളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂകാംബിക, ചെന്നൈ, ബംഗളുരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ്.
അതേസമയം, എല്ലാം ദീർഘദൂര ബസുകളും കെ-സ്വിഫ്റ്റിലേക്ക് മാറിയാൽ അത് കെ.എസ്.ആർ.ടി.സിയെ തകർച്ചയിലേക്ക് തള്ളിവിടുമെന്നായിരുന്നു പ്രതിപക്ഷ യൂണിയനുകളുടെ എതിർപ്പ്. പി.എസ്.സിയിലെ ഡ്രൈവിങ് ലിസ്റ്റിലുള്ളവരും കെ.എസ്.ആർ.ടി.സിയുടെ നീക്കത്തിനെതിരെ കോടതിയിൽ ഹരജി നൽകിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് സ്വിഫ്റ്റ് സർവീസ് ആരംഭിക്കുന്നത്.
എന്നാൽ, കെ-സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയുമായി കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കെ-സ്വിഫ്റ്റ് 11 മുതൽ സർവീസ് ആരംഭിക്കുന്നത്.
Adjust Story Font
16