Quantcast

പൊളിക്കാൻവെച്ച ലോ ഫ്‌ളോർ ബസ്സുകളിൽ ക്ലാസ് മുറികൾ സജ്ജീകരിക്കുമെന്ന് ഗതാഗതമന്ത്രി

മണക്കാട് ടിടിഐക്കാണ് ആദ്യം ബസുകളിൽ ക്ലാസ് മുറി ഒരുക്കുന്നത്. പദ്ധതി വിജയിച്ചാൽ കൂടുതൽ സ്‌കൂളുകളിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-05-17 06:13:52.0

Published:

17 May 2022 6:06 AM GMT

പൊളിക്കാൻവെച്ച ലോ ഫ്‌ളോർ ബസ്സുകളിൽ ക്ലാസ് മുറികൾ സജ്ജീകരിക്കുമെന്ന് ഗതാഗതമന്ത്രി
X

തിരുവനന്തപുരം: പൊളിക്കാൻ വെച്ച കെഎസ്ആർടിസി ലോ ഫ്‌ളോർ ബസുകളിൽ ക്ലാസ് മുറികൾ സജ്ജീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പൊളിക്കാൻ വെച്ച ബസുകൾ പല വകുപ്പുകൾക്കും നൽകുന്നുണ്ട്. മണക്കാട് ടിടിഐക്കാണ് ആദ്യം ബസുകൾ നൽകുന്നത്. മണ്ണാർക്കാട് സ്‌കൂളിനും ബസുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

വളരെ തുച്ഛമായ വില മാത്രമേ പൊളിച്ചുവിറ്റാൽ ലഭിക്കുകയുള്ളൂ. സർക്കാറിന്റെ വസ്തു പൊളിച്ചുവിൽക്കാൻ വലിയ നടപടിക്രമങ്ങളുണ്ട്. എന്നാൽ ബസുകൾ ക്ലാസ് മുറികളാക്കി മാറ്റുന്നത് നല്ല നിർദേശമാണെന്നും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയശേഷം വിപുലപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ആനത്തലവട്ടം ആനന്ദന്റെ വിമർശനങ്ങൾ തനിക്കെതിരാണെന്ന് കരുതുന്നില്ല. താൻ പറഞ്ഞത് സർക്കാർ നിലപാടാണ്. തന്റെ വാക്കുകൾ തന്നെയാണ് കഴിഞ്ഞ ദിവസം ധനകാര്യമന്ത്രിയും പറഞ്ഞത്. അവകാശങ്ങൾ സംരക്ഷിക്കാൻ സമരം ചെയ്യുന്നതിനോട് തനിക്ക് ഒരു വിയോജിപ്പുമില്ല. എന്നാൽ ജനങ്ങളെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കി അപക്വമായ രീതിയിൽ സമരത്തിലേക്ക് എടുത്തുചാടിയതിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.



TAGS :

Next Story