Quantcast

കെ.എൽ 15 സീരീസ് നമ്പർ കെ.എസ്.ആർ.ടി.സി -സിഫ്റ്റിനും അനുവദിക്കാർ സർക്കാർ തീരുമാനം

കെ.എസ്.ആർ.ടി.സിയിലേക്ക് ലയിപ്പിക്കാമെന്നുള്ള വ്യവസ്ഥയുടെ ഭാഗമായാണ് നമ്പർ സിസ്റ്റം അനുവദിച്ച് നൽകിയത്.

MediaOne Logo

Web Desk

  • Published:

    23 Feb 2022 3:06 PM GMT

കെ.എൽ 15 സീരീസ് നമ്പർ കെ.എസ്.ആർ.ടി.സി -സിഫ്റ്റിനും അനുവദിക്കാർ സർക്കാർ തീരുമാനം
X

കെഎസ്ആർടിസി ബസുകൾക്ക് ഉപയോഗിച്ച് വന്ന KL- 15 സീരീസ് നമ്പർ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിനായി രൂപീകരിച്ച കെ.എസ്.ആർ.ടി.സി - സിഫ്റ്റിനും അനുവദിച്ച് സർക്കാർ ഉത്തരവ്. കെ.എസ്.ആർ.ടി.സി - സിഫ്റ്റ് രൂപീകരണ വേളയിൽ 10 വർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സി - സിഫ്റ്റിലെ ബസുകൾ ഉൾപ്പെടെ എല്ലാ വസ്തുക്കളും കെ.എസ്.ആർ.ടി.സിയിലേക്ക് ലയിപ്പിക്കാമെന്നുള്ള വ്യവസ്ഥയുടെ ഭാഗമായാണ് നമ്പർ സിസ്റ്റം അനുവദിച്ച് നൽകിയത്. 100% കേരള സർക്കാരിന് ഓഹരിയുള്ള കമ്പനിയാണ് കെ.എസ്.ആർ.ടി.സി - സിഫ്റ്റ്.

ഇതിന്റെ അടിസ്ഥാനത്തിൽ കിഫ്ബി വഴി വാങ്ങുന്ന സൂപ്പർ ക്ലാസ് ബസുകൾ കെ.എസ്.ആർ.ടി.സി - സിഫ്റ്റിന് ഉപയോഗിക്കാനായി അനുവദിക്കും. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവ്വീസുകളിൽ ബസുകൾ കരാർ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് സിഫ്റ്റ് നൽകും.

TAGS :

Next Story