Quantcast

ബസുകള്‍ ബി.എസ് സിക്സ് നിലവാരത്തിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ടാറ്റാ മോട്ടോഴ്സ് കൈമാറിയ നൂതന സാങ്കേതിക വിദ്യകളോടു കൂടിയ ചെയ്സിന്‍റെ പ്രവര്‍ത്തന ക്ഷമതാ പരിശോധന തുടങ്ങി

MediaOne Logo

Web Desk

  • Updated:

    2021-09-04 02:16:40.0

Published:

4 Sep 2021 1:14 AM GMT

ബസുകള്‍ ബി.എസ് സിക്സ് നിലവാരത്തിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
X

ബസുകള്‍ ബി.എസ് സിക്സ് നിലവാരത്തിലേക്ക് മാറ്റാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ടാറ്റാ മോട്ടോഴ്സ് കൈമാറിയ നൂതന സാങ്കേതിക വിദ്യകളോടു കൂടിയ ചെയ്സിന്‍റെ പ്രവര്‍ത്തന ക്ഷമതാ പരിശോധന തുടങ്ങി. ചെയ്സ് സൌജന്യമായാണ് ടാറ്റാ കൈമാറിയിരിക്കുന്നത്.

മലിനീകരണം കുറയ്ക്കുന്നതിനായി ബിഎസ് സിക്സ് വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂ എന്ന കേന്ദ്രമാര്‍ഗ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിയും ബി.എസ് സിക്സ് ശ്രേണിയിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സിക്ക് സൌജന്യമായി വാഗ്ദാനം ചെയ്ത ബസ് ചെയ്സ് സൌജന്യമായി കൈമാറിയത്. ബി.എസ് സിക്സ് ശ്രേണിയില്‍പ്പെടുന്ന ഈ ചെയ്സ് കെ.എസ്.ആര്‍.ടി.സിയില്‍ ആദ്യത്തേതാണ്.

ഗതാഗതമന്ത്രി ആന്‍റണി രാജുവും ബസ് ചെയ്സ് നേരിട്ട് വിലയിരുത്തി. കെ.എസ്.ആര്‍.ടി.സി എം.ഡി ബിജുപ്രഭാകര്‍ വളയം പിടിച്ചും ഒരു കൈ നോക്കി. 4 സിലിണ്ടര്‍ എഞ്ചിനോട് കൂടിയ വാഹനം മെച്ചപ്പെട്ട ഇന്ധന ക്ഷമതയും സുഖകരമായ യാത്രയും നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, ഗിയര്‍ ഷിഫ്റ്റ് അഡ്വൈസര്‍ അടക്കമുള്ള സൌകര്യങ്ങളുമുണ്ട്. നവംബറിന് മുന്‍പ് ബി.എസ് സിക്സ് ശ്രേണിയില്‍ പെട്ട കൂടുതല്‍ സ്ലീപ്പര്‍ ബസ്സുകളും എസി ബസുകളും വാങ്ങാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം.



TAGS :

Next Story