കെ.എസ്.ആർ.ടി.സി ശമ്പളക്കരാർ; മാനേജ്മെന്റിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ
ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചതായി ആരോണം, ജനുവരിയിൽ പരിഷ്കരിച്ച ശമ്പളം വിതരണം ചെയ്യുമെന്ന് സർക്കാർ
കെ.എസ്.ആർ.ടി.സി ശമ്പളക്കരാറുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ശമ്പളക്കരാർ നടപ്പാക്കരുതെന്ന് മാനേജ്മെന്റിന് പിടിവാശിയാണ്. കരട് രേഖ അട്ടിമറിച്ചു. തൊഴിലാളി സംഘടനകൾ അംഗീകരിക്കാത്തതും, തള്ളിക്കളഞ്ഞതുമായ കാര്യങ്ങൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നയങ്ങളാണ് കരടിലുള്ളതെന്നും തൊഴിലാളികൾ ആരോപിച്ചു. പ്രശ്‌നം ന്യായമായി പരിഹരിക്കണമെന്ന സർക്കാർ തീരുമാനം മാനേജ്മെന്റ് അനുവദിക്കുന്നില്ല.
മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിച്ചില്ലെങ്കിൽ സമര പ്രക്ഷോഭമെന്നും പ്രതിപക്ഷ സംഘടനകൾ മുന്നറിയിപ്പ് നൽകി. ശമ്പളകരാറിൽ യൂണിയനുകളും ഗതാഗത മന്ത്രിയുമായുള്ള ചർച്ച പൂർത്തിയാക്കി. ജനുവരിയിൽ പരിഷ്കരിച്ച ശമ്പളം വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16