ശമ്പള പ്രതിസന്ധി: കെഎസ്ആർടിസി ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി
വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ട് പോകുമെന്നാണ് ഇവരുടെ പക്ഷം
തിരുവനന്തപുരം: ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ബി.എം എസിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ ശയനപ്രദക്ഷണം നടത്തി. മൂന്ന് മാസത്തെ ശമ്പളം ആവശ്യപ്പെട്ട് മുപ്പതോളം ജീവനക്കാരാണ് ശയനപ്രദക്ഷിണം നടത്തിയത്.
രാവിലെ 11 മണിയോടു കൂടിയാണ് പ്രതിഷേധവുമായി സമരക്കാർ എത്തിയത്. വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ട് പോകുമെന്നാണ് ഇവരുടെ പക്ഷം. സർക്കാർ നൽകാമെന്നറിയിച്ച അമ്പത് കോടി ശമ്പളത്തിന് തികയില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. മൂന്ന് മാസത്തെയും ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തുന്നത് വരെ സമരം തുടരുമെന്ന് ഇവർ അറിയിച്ചു.
Next Story
Adjust Story Font
16