കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം തുടങ്ങി
രാത്രിയോടെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കും
കെ.എസ്.ആർ.ടി.സികെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം തുടങ്ങി. ധനവകുപ്പ് അനുവദിച്ച 30 കോടിക്ക് പുറമെ ബാങ്കിൽ നിന്ന് 45 കോടിയുടെ ഓവർ ഡ്രാഫ്റ്റുമെടുത്താണ് ശമ്പളം നൽകുന്നത്. രാത്രിയോടെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരിക്കുന്നത്.
18 ദിവസങ്ങൾക്ക് ശേഷമാണ് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്തു തുടങ്ങിയത്. മൊത്തത്തിൽ 82 കോടി രൂപയാണ് ശമ്പളവിതരണത്തിനായി അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നത്. മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ഓരോ വിഭാഗം ജീവനക്കാർക്കായിട്ടാണ് ഇപ്പോൾ ശമ്പളം വിതരണം ചെയ്യുന്നത്. എന്നാൽ ശമ്പളം ലഭിച്ചാലും സമരവുമായി മുന്നോട്ടു പോകുമെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16