Quantcast

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി: ധനമന്ത്രിയും ഗതാഗതമന്ത്രിയും ചർച്ച നടത്തി

പ്രശ്‌നപരിഹാരമില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് സി.ഐ.ടി.യുവിന്റെ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-05-18 11:04:02.0

Published:

18 May 2022 11:00 AM GMT

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി: ധനമന്ത്രിയും ഗതാഗതമന്ത്രിയും ചർച്ച നടത്തി
X

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനായി തിരിക്കിട്ട നീക്കങ്ങൾ തുടങ്ങി.ജീവനക്കാർക്ക് രണ്ട് ദിവസത്തിനകം ശമ്പളം നൽകാനുള്ള നീക്കമാണ് നടക്കുന്നത്. വിഷയത്തിൽ ഗതാഗതമന്ത്രിയും ധനമന്ത്രിയും കൂടിയാലോചന നടത്തി.

ഗതാഗതമന്ത്രിയും ധനമന്ത്രിയും നടത്തിയ ചർച്ചയിൽ എത്ര രൂപ സമാഹരിക്കാനാകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനോട് ആരാഞ്ഞു. അധിക ധനസഹായം കണ്ടെത്തുന്നതിനും വായ്പയ്ക്ക് ഈടു നിൽക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യമന്ത്രിയെ കണ്ടെങ്കിലും കൃത്യമായ ഉറപ്പുകൾ ലഭിച്ചില്ല. ശമ്പളം വൈകിയതോടെ സി.ഐ.ടി.യു യൂണിയൻ ഈ മാസം 20 ന് സമരം പ്രഖ്യാപിച്ചു. പ്രശ്‌നപരിഹാരമില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് സി.ഐ.ടി.യുവിന്റെ മുന്നറിയിപ്പ്.

അതിനിടെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സിഐടിയു സമരം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുവദിച്ച 445 കോടി രൂപ ഉപയോഗിച്ച് കെസ്വിഫ്റ്റിന് കീഴിൽ 700 സിഎൻജി ബസുകൾ പത്തു മാസത്തിനകം വാങ്ങാനാണ് ലക്ഷ്യമിടുന്നത്.

TAGS :

Next Story