പണിമുടക്കിൽ പ്രതികാര നീക്കവുമായി കെഎസ്ആർടിസി മാനേജ്‌മെന്റ്; ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് ഉത്തരവിറക്കി
ഫെബ്രുവരി നാലിനായിരുന്നു ജീവനക്കാരുടെ പണിമുടക്ക്.

തിരുവനന്തപുരം: ഫെബ്രുവരി നാലിലെ ജീവനക്കാരുടെ പണിമുടക്കിൽ പ്രതികാര നടപടിയുമായി കെഎസ്ആർടിസി മാനേജ്‌മെന്റ്. പണിമുടക്കിയവർക്ക് ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് ഉത്തരവിറക്കി. റെഗുലർ ശമ്പള ബില്ലിന്റെ കൂടെ എഴുതരുതെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പണിമുടക്കിയവരോടുള്ള പ്രതികാര നടപടിയായി ശമ്പളം വൈകിപ്പിക്കാനാണ് നീക്കമെന്ന് തൊഴിലാളി സംഘടനയായ ടിഡിഎഫ് ആരോപിച്ചു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും ടിഡിഎഫ് നേതാക്കൾ പറഞ്ഞു.
Next Story
Adjust Story Font
16