Quantcast

കെ.എസ്.ആര്‍.ടി.സി. ശമ്പളം വൈകാന്‍ കാരണം വായ്പയെടുക്കുന്നതിലെ അനിശ്ചിതത്വം

സര്‍ക്കാര്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കാനാകില്ലെന്ന് കെ.ടി.ഡി.എഫ്.സി മാനേജ്മെന്‍റിനെ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    16 May 2022 1:16 AM GMT

കെ.എസ്.ആര്‍.ടി.സി. ശമ്പളം വൈകാന്‍ കാരണം വായ്പയെടുക്കുന്നതിലെ അനിശ്ചിതത്വം
X

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ശമ്പളം വൈകാന്‍ കാരണം വായ്പയെടുക്കുന്നതിലെ അനിശ്ചിതത്വം. സര്‍ക്കാര്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കാനാകില്ലെന്ന് കെ.ടി.ഡി.എഫ്.സി മാനേജ്മെന്‍റിനെ അറിയിച്ചു. 30 കോടി രൂപ വായ്പയെടുക്കാനായിരുന്നു കെ.എസ്.ആര്‍.ടി.സി. ഉദ്ദേശിച്ചിരുന്നത്.

കെ.എസ്.ആര്‍.ടി.സി യൂണിയനുകളെ നിലക്കു നിര്‍ത്താതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്‍റണി രാജു. ബദല്‍ മാര്‍ഗം ഉറപ്പു വരുത്തിയ ശേഷമാണ് യൂണിയനുമായുള്ള യോഗത്തില്‍ പത്താം തീയതി ശമ്പളം നല്‍കാമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ ഉറപ്പ് വകവെക്കാതെ പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ടു പോയി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്.

കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഈട് കൊടുക്കാമെന്നായിരുന്നു ധാരണ. പണിമുടക്കിയതോടെ ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. മുഖ്യമന്ത്രിയുടെ പിന്തുണ കൂടി ലഭിച്ചതോടെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നാണ് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. 82 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്. 30 കോടി സര്‍ക്കാര്‍ ഫണ്ട് നല്‍കി. ബാക്കി തുക കണ്ടെത്താനാണ് മാനേജ്മെന്‍റിന്‍റെ നെട്ടോട്ടം. ശമ്പളം ലഭിക്കാത്തതിനെതിരെ രണ്ടാം ഘട്ട സമരത്തിന് തയ്യാറെടുക്കുകയാണ് യൂണിയനുകള്‍.

TAGS :

Next Story