Quantcast

ശമ്പള വിതരണത്തിന് സാവകാശം തേടി കെ.എസ്.ആർ.ടി.സി

ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 Aug 2022 9:17 AM GMT

ശമ്പള വിതരണത്തിന് സാവകാശം തേടി കെ.എസ്.ആർ.ടി.സി
X

കൊച്ചി: ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ആഗസ്റ്റ് 10 കഴിഞ്ഞിട്ടും ജൂലൈയിലെ ശമ്പളം വൈകുന്നതിൽ നേരത്തെ കെ.എസ്.ആർ.ടി.സി എം.ഡിയെ കോടതി വിമർശിക്കുകയും ചെയ്തു. എന്നാൽ, ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അറിയിച്ചിരുന്നു.

ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങൾ ബുധനാഴ്ച യൂനിയനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ തൊഴിൽ മന്ത്രിയും പങ്കെടുക്കും.

Summary: KSRTC asks the Kerala High Court for 10 more days to pay July salary to employees

TAGS :

Next Story