കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി
മൂന്നാർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്
കള്ളിപ്പാറ: ഇടുക്കി ജില്ലയിലെ ശാന്തൻപാറയ്ക്കടുത്ത് കള്ളിപ്പാറ എന്ന സ്ഥലത്ത് പുത്തു നിൽക്കുന്ന നീലക്കുറിഞ്ഞി വസന്തം കാണാൻ സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. മൂന്നാർ ഡിപ്പോയിൽ നിന്ന് കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സൈറ്റ് സീയിംഗ് സർവീസ് ഏർപ്പെടുത്തി. മൂന്നാർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഫോൺ മുഖാന്തിരം സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
സീറ്റ് ബുക്കിംഗ് നമ്പരുകൾ
94469 29036
98950 86324
94473 31036
മൂന്നാർ ഡിപ്പോ എൻക്വയറി
04865-230201
Next Story
Adjust Story Font
16