Quantcast

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; ജനജീവിതത്തെ സാരമായി ബാധിക്കുന്നു

ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്നലെ വൈകീട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-05-06 02:05:38.0

Published:

6 May 2022 1:42 AM GMT

കെഎസ്ആർടിസിയിൽ പണിമുടക്ക് തുടങ്ങി; ജനജീവിതത്തെ സാരമായി ബാധിക്കുന്നു
X

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണിവരെ തുടരും. മാനേജ്‌മെന്റ് ഡയസ്‌നോൺ പ്രഖ്യാപിച്ചെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുമെന്ന് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ അറിയിച്ചു.

ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇന്നലെ വൈകീട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 10ന് ശമ്പളം നൽകാമെന്നാണ് വ്യാഴാഴ്ച നടന്ന ചർച്ചയിൽ എം.ഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല.

സമരത്തെ തുടർന്ന് നിരവധി സർവീസുകളാണ് മുടങ്ങിയത്. തമ്പാനൂർ ടെർമിനലിൽനിന്ന് പത്തോളം സർവീസുകൾ മുടങ്ങി. ഇതുവരെ ആകെ ഒരു സർവീസ് മാത്രമാണ് നടത്തിയത്. കോഴിക്കോട് ഡിപ്പോയിലും ഒുര സർവീസ് മാത്രമാണ് നടത്തിയത്. വടകര, തിരുവമ്പാടി, താമരശ്ശേരി എന്നിവിടങ്ങളിൽ സർവീസ് മുടങ്ങി.




TAGS :

Next Story