Quantcast

കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകൾ സമരം ശക്തമാക്കുന്നു; ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും

സി.ഐ.ടി.യുവിന് പുറമേ ഐ.എൻ.ടി.യു.സിയും ബി.എം.എസും ഇന്ന് പ്രത്യക്ഷ സമരം തുടങ്ങും

MediaOne Logo

Web Desk

  • Updated:

    2022-04-18 01:07:04.0

Published:

18 April 2022 1:06 AM GMT

കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകൾ  സമരം ശക്തമാക്കുന്നു; ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും
X

തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകൾ ഇന്ന് സമരം ശക്തമാക്കും. സി.ഐ.ടി.യുവിന് പുറമേ ഐ.എൻ.ടി.യു.സിയും ബി.എം.എസും ഇന്ന് പ്രത്യക്ഷ സമരം തുടങ്ങും. സർക്കാർ അനുവദിച്ച 30 കോടി രൂപയ്ക്ക് പുറമെ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവൻ ശമ്പളവും നൽകാനുള്ള ശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ്.

ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം ഇന്ന് ശക്തമാകും. ചീഫ് ഓഫീസിന് മുന്നിലെ സി.ഐ.ടി.യു സമരം തുടരുന്നുണ്ട്. ഐ.എൻ.ടി.യു.സിയും ബി.എം.എസും സംഘടനയും സെക്രട്ടേറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. ഇന്ന് വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് പുതിയ അറിയിപ്പ്. ധനവകുപ്പ് അനുവദിച്ച 30 കോടി ഗതാഗത വകുപ്പിന് കൈമാറി. അത് കൂടാതെ ബാങ്കിൽ നിന്ന് 50 കോടിയുടെ ഓവർ ഡ്രാഫ്റ്റ് മെടുത്ത് ശമ്പളം നൽകാനാണ് ശ്രമം. ശമ്പളം നൽകിയാലും പ്രതിഷേധം തുടർന്നേക്കും.

സി.ഐ.ടി.യുവിന് പുറമേ ഐ.എൻ.ടി.യു.സിയും ബി.എം.എസും ഇന്ന് പ്രത്യക്ഷ സമരം തുടങ്ങുംനാളെ ചീഫ് ഓഫീസിന് മുന്നിൽ വൻ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും സി.ഐ.ടി.യു അറിയിച്ചു. നാളെ മാനേജ്മെന്‍റും യൂണിയനുകളും ചർച്ച നടത്തും. കെ സ്വിഫ്റ്റ് അടക്കമുള്ള മറ്റ് വിഷയങ്ങളാണ് ചർച്ചയുടെ അജണ്ടയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ശമ്പള വിഷയമാകും സംഘടനകൾ പ്രധാനമയും ഉന്നയിക്കുക. 28 ന് ഭരണാനുകൂല സംഘടനകളും അടുത്ത മാസം 6ന് പ്രതിപക്ഷ സംഘടനയും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story