കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം ഡിപ്പോ ടെർമിനൽ നിർമാണ ടെണ്ടര്‍ റദ്ദാക്കി
ടെണ്ടർ രേഖകളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് കെ. എസ്. ആർ.ടി.സി ചീഫ് ഓഫീസ് ടെണ്ടർ റദ്ദാക്കിയത്
മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ മലപ്പുറം ഡിപ്പോ ടെർമിനൽ നിർമാണ ടെണ്ടര്‍ റദ്ദാക്കി. ടെണ്ടർ രേഖകളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് കെ. എസ്. ആർ.ടി.സി ചീഫ് ഓഫീസ് ടെണ്ടർ റദ്ദാക്കിയത്. ടെണ്ടര്‍എടുത്ത കമ്പനി കെ . റെയിലുമായാണ് നിർമാണ കരാർ ഒപ്പിട്ടിരുന്നത്.
2016 ലാണ് കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ നിർമ്മാണം തുടങ്ങിയത്. 7 . 90 കോടി രൂപ ചെലവഴിച്ചെങ്കിലും നിർമ്മാണം പാതിവഴിയിൽ നിന്നു. പിന്നീട് പി. ഉബൈദുല്ല എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചു. ടൈലിങ്, യാത്രക്കാർക്കുള്ള ഇരിപ്പിടം തയ്യറാക്കൽ , ശുചിമുറി നിർമ്മാണം , പഴയ കെട്ടിടം പൊളിക്കൽ തുടങ്ങി നിരവധി ജോലികൾ ഇനിയുമുണ്ട്. കഴിഞ്ഞ ആഗസ്തിലാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത്. നിർമ്മാണ കരാർ ലഭിച്ച കമ്പനി കൺസൽട്ടൻസിയായി സമീപിച്ചത് കെ. റെയിലിനെയാണ്. സൂക്ഷ്മ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനലാണ് നിർമ്മാണ ടെണ്ടർ റദ്ദാക്കിയത്. കെ. റെയിൽ നിർമ്മാണത്തിന് കൺസൽട്ടൻസി നൽകുന്ന അക്രിഡറ്റഡ് ഏജൻസിയല്ല.
ഓരോ ഇനം തിരിച്ച് ടെണ്ടർ ക്ഷണിക്കുന്നതിന് പകരം ശതമാന നിരക്കിൽ കരാർ ഉറപ്പിച്ചതും കരാർ റദ്ദാക്കാൻ കരാണമായതയി ഉത്തരവിൽ പറയുന്നു. ടെൻഡറിലെ ബിൽ ഓഫ് ക്വാണ്ടിറ്റി നിരക്കുകൾ ജില്ലാ കലക്ടർ ഭരണാനുമതി നൽകിയ നിരക്കിൽ നിന്നും വ്യത്യസമുണ്ട്. നടപടി ക്രമങ്ങളിലെ അപാകതകൾ ഫണ്ട് ലഭ്യമാകുന്നതിന് തടസമാകുമെന്നു കരാർ റദ്ദാക്കിയ ഉത്തരവിൽ കെ. എസ്. ആർ. ടി.സി ടെക്നിക്കൽ ജനറൽ മാനേജർ കുറിച്ചി ട്ടുണ്ട്. വീണ്ടും ടെണ്ടർ നടപടികൾ ആരംഭിച്ചതായാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.
Adjust Story Font
16