കെ.എസ്.ആര്‍.ടി സി ശമ്പള പ്രതിസന്ധി; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതു സംഘടന
എല്ലാ മാസവും ശമ്പളത്തിനായി സമരം ചെയ്യാൻ കഴിയില്ലെന്നും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നും കെ.എസ്.ആര്‍.ടി.ഇ.എ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി സി ശമ്പള പ്രതിസന്ധിയില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതു സംഘടന കെ.എസ്.ആര്‍.ടി.ഇ.എ. എല്ലാ മാസവും ശമ്പളത്തിനായി സമരം ചെയ്യാൻ കഴിയില്ല. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണം. മാനേജ്മെന്‍റിനെ തിരുത്താൻ സർക്കാർ തയ്യാറാവണം. 20 ആം തീയതിയിലെ ചീഫ് ഓഫീസ് വളയലിൽ മാറ്റമില്ലെന്ന് കെ.എസ്.ആര്‍.ടി.ഇ.എ ജനറല്‍ സെക്രട്ടറി എസ്. വിനോദ് പറഞ്ഞു.
കെ.എസ്.ആര്‍.ടി സി യിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്ന് മുതൽ ശമ്പളം നൽകാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു മാനേജ്മെന്‍റിന് നിർദേശം നൽകിയിരുന്നു. 35 കോടി രൂപ അധിക സഹായം കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടു.
മെയ് മാസത്തെ ശമ്പളം ജൂണ്‍ പകുതിയായിട്ടും കെ.എസ്.ആർ.ടി സിക്ക് നൽകാനായിരുന്നില്ല. ഇതിനെത്തുടർന്ന് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അഞ്ചാം തിയതി മുതൽ സമരം ശക്തിപ്പെട്ടു വരികയാണ്.
ജൂണ്‍ 20 ന് ചീഫ് ഓഫീസ് വളഞ്ഞ് സമരത്തിന് സി.ഐ.ടി.യു ആഹ്വാനം ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഡ്രൈവർക്കും കൺക്ടർക്കും മെയ് മാസത്തിലെ ശമ്പളം നൽകാൻ ഗതാഗത മന്ത്രി തീരുമാനമെടുത്തത്.
Adjust Story Font
16