Quantcast

കണ്ണ് കാണാത്ത ക്രൈം ബ്രാഞ്ചിന്റെ കണ്ണ് തുറപ്പിക്കാൻ രംഗത്തിറങ്ങും: കെഎസ്‌യു

​ഗൺമാൻമാർ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നൽകാനെത്തിയപ്പോൾ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Oct 2024 10:40 AM GMT

KSU Against crime branch report on gun man attack
X

തിരുവനന്തപുരം: നവകേരളയാത്രക്കിടെ ആലപ്പുഴയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്മാരെ കുറ്റവിമുക്തമാക്കിയ ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് അപഹാസ്യമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുക മാത്രമാണ് ഗൺമാന്മാർ ചെയ്തതെന്നും കേസ് മുന്നോട്ട് പോകാൻ തക്ക വിധത്തിലുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല എന്നുമുള്ള ക്രൈംബാഞ്ചിന്റെ കണ്ടെത്തൽ വിചിത്രമാണ്. കേസിലെ അഞ്ചാം സാക്ഷികളായ മാധ്യമ പ്രവർത്തകരോട് ദൃശ്യങ്ങൾ ചോദിച്ചില്ല. ദൃശ്യങ്ങൾ കൈമാറാൻ അക്രമത്തിനിരായ കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കൾ എത്തിയപ്പോൾ അത് സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി തയ്യാറായില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

എല്ലാ കാലത്തും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ ഉണ്ടാകില്ലന്ന് പൊലീസ് ഉദ്യോഗസ്ഥർ ഓർക്കണം. വിഷയത്തിൽ കണ്ണ് കാണാത്ത ക്രൈം ബ്രാഞ്ചിന്റെ കണ്ണ് തുറപ്പിക്കാൻ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

TAGS :

Next Story