Quantcast

"കുസാറ്റ് തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒറ്റയ്ക്ക് മത്സരിച്ചത് അപക്വം"; വിമർശനവുമായി എംഎസ്എഫ്

മറ്റു സർവകലാശാലയിൽ എംഎസ്എഫ് കാണിക്കുന്ന മര്യാദ കുസാറ്റിൽ തിരിച്ചു കാണിച്ചില്ലെന്ന് വിമർശനം

MediaOne Logo

Web Desk

  • Published:

    11 Dec 2024 1:54 PM GMT

കുസാറ്റ് തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒറ്റയ്ക്ക് മത്സരിച്ചത് അപക്വം;  വിമർശനവുമായി എംഎസ്എഫ്
X

കുസാറ്റ് തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒറ്റയ്ക്ക് മത്സരിച്ചത് അപക്വമെന്ന് എംഎസ്എഫ്. മുന്നണി മര്യാദ കാണിക്കാത്ത സംഘടന ബോധത്തിന്റെ അഭാവം വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ എംഎസ്എഫ്പതിനഞ്ച് സീറ്റുകളിൽ ഒന്ന് പോലും നൽകാത്തത് പ്രതിഷേധാർഹമാണ്. തീരുമാനത്തിൽ നിന്നും കെഎസ്‌യു പിൻമാറണമെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യമുന്നയിച്ചു. പ്രതിഷേധക്കുറിപ്പിലൂടെയാണ് എംഎസ്എഫ് വിഷയത്തിൽ പ്രതികരിച്ചത്.

കുറിപ്പിന്റെ പൂർണരൂപം -

യൂ.ഡി.എഫ് എന്ന മാത്യസംവിധാനത്തിന്റെ ചാരുതയും മഹനീയതയും തിരിച്ചറിയാത്ത ഒരു വിഭാഗമായി കെ.എസ്.യു രൂപാന്തരപ്പെടുന്നുണ്ട്. കേരള രാഷ്ട്രീയത്തിന്റെ മുന്നോട്ടു പോക്കിൽ അനിവാര്യമായ ഇടപെടലുകളും നയങ്ങളും സ്വീകരിക്കുന്ന ഒരു മുന്നണി എന്ന നിലയിൽ യു.ഡി.എഫിന്റെ ഇടം എക്കാലവും പ്രസക്തമാണ്. ആ പ്രസക്തിയെ ജനങ്ങൾ വലിയ സ്വീകാര്യതയോടെയാണ് കാണുന്നത്.

എന്നാൽ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാതെ, കേവലം തിരഞ്ഞെടുപ്പ് ലാഭം മാത്രം പ്രതീക്ഷിച്ച് നിലപാട് സ്വീകരിക്കുന്നവരായി കെ.എസ്.യു മാറുന്നത് ഏറെ ദുഃഖകരമാണ്. കൊച്ചിൻ സർവ്വകലാശാല (കുസാറ്റ്) യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു മുന്നണി മര്യാദ കാണിക്കാതെ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത് അപക്വവും സംഘടന ബോധത്തിന്റെ അഭാവവുമാണെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് രേഖപ്പെടുത്തുന്നു.

കണ്ണൂർ, കാലിക്കറ്റ്, കുഹാസ്, മലയാളം, സംസ്‌കൃതം അടക്കമുള്ള കേരളത്തിലെ മറ്റു യൂണിവേ #സിറ്റികളിൽ ചിലയിടങ്ങളിൽ അഞ്ച് മടങ്ങ് വരെ ഭൂരിപക്ഷത്തിൽ പ്രതിനിധികളുള്ള എം.എസ്.എഫ് എല്ലാ താൽപര്യങ്ങളും മാറ്റി വെച്ച് കാണിക്കുന്ന മുന്നണി മര്യാദ കെ.എസ്.യുവിന്റെ ഭാഗത്ത് നിന്ന് തിരിച്ച് ഉണ്ടാകാത്തത് അംഗീകരിക്കാൻ കഴിയില്ല എന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

15 പോസ്റ്റുള്ള കുസാറ്റിൽ ഒരു സീറ്റ് പോലും എം.എസ്.എഫിന് വിട്ട് തരാൻ കഴിയില്ല എന്നത് ഏറെ പ്രതിര ഷധാർഹമാണ്. കാലിക്കറ്റിലും കണ്ണൂരിലും കുഫാസിലും മുന്നണിക്കകത്തെ വലിയ കക്ഷി എം.എസ്.എഫ് ആയിട്ടും, ചെയർമാൻ ഉൾപ്പെടെ സുപ്രധാന പോസ്റ്റുകളിലേക്ക് കെ.എസ്.യു മത്സരിക്കുന്നതിന് വിട്ട്വീഴ്ചകൾ ചെയ്ത എം.എസ്.എഫിനോട് ഈ സമീപനം കെ.എസ്.യു സ്വീകരിക്കുന്നത് അംഗീകരിക്കാൻ

മുന്നണി എന്നത് എം എസ് എഹിന്റെ മാത്രം ബാധ്യതയല്ല. അത് കാത്തുസൂക്ഷിക്കുക എന്നത് കെ.എസ്.യുവിന്റെ ഉത്തരവാദിത്വം കൂടിയാണ് എന്നും കെ.എസ്.യുവിന്, മാതൃ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കൾ അന്ത്യശാസനം നൽകിയിട്ടും മുന്നണി മര്യാദ കാണിക്കാത്തത് ഭാവിയിലെ ഒരുമിച്ചുള്ള മുന്നേറ്റത്തിന് വിള്ളലുകളുണ്ടാക്കും എന്നതിൽ തർക്കമില്ല.

ഉന്നതമായ പാരമ്പര്യമുള്ള ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതാക്കൾ കുസാറ്റ് വാഴ്സിറ്റിയിൽ എം.എസ്.എഫിനോട് കാട്ടിയയത് കടുത്ത അനീതിയും വഞ്ചനാപരവുമാണ്. മുസ്ലിം ലീഗ് പ്രസ്ഥാനവും അതിന്റെ വിദ്യാർത്ഥി വിഭാഗമായ എം.എസ്.എഫും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു പർട്ടി കുടുംബത്തെ പോലെയാണ് പരിഗണിക്കുന്നത്. ആ പാരസ്പര്യത്തെയും മുന്നണി സൗഹൃദത്തെയും ഇല്ലാതാക്കുന്ന തരത്തിലുള്ള കെ.എസ്.യുവിന്റെ ഇടപെടലിൽ അശങ്ക അറിയിക്കുന്നു.

ഒരുമിച്ച് നമ്മൾ തീർത്ത വിജയങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന ക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് പിൻമാറാൻ കെ.എസ്.യു തയ്യാറാവണമെന്നും എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

TAGS :

Next Story