നഴ്സിങ് വിദ്യാർഥിനിയുടെ മരണം: പത്തനംതിട്ടയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികളായ മൂന്നു പെൺകുട്ടികൾ കസ്റ്റഡിയിലായിട്ടുണ്ട്
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തില്‍ നാളെ പത്തനംതിട്ടയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്. കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിൻസിപ്പല്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്‍യു ആവശ്യം.
തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ മൂന്നു പെൺകുട്ടികൾ കസ്റ്റഡിയിലായിട്ടുണ്ട്. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നുൾപ്പെടെ കുടുംബം ആരോപിച്ചവരാണ് മൂന്നുപേരും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും.
ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാംവർഷ വിദ്യാർഥിയാണ് അമ്മു എസ്. സജീവ്. ഈ മാസം 15നാണ് അമ്മു സജീവ് കോളജ് ഹോസ്റ്റലിന്റെ മുകളിൽനിന്നു വീണു മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Summary: KSU announces educational bandh in Pathanamthitta district tomorrow over the death of nursing student Ammu S Sajeev
Adjust Story Font
16