Quantcast

സംസ്ഥാനത്ത് ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സംഘർഷത്തിൽ വനിതാ പ്രവർത്തക അടക്കം നിരവധി നേതാക്കൾക്ക് പരിക്കേറ്റിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-07 01:10:30.0

Published:

7 Nov 2023 1:07 AM GMT

ksu
X

കെ.എസ്.യു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്. സംഘർഷത്തിൽ വനിതാ പ്രവർത്തക അടക്കം നിരവധി നേതാക്കൾക്ക് പരിക്കേറ്റിരുന്നു.

തലക്ക് സാരമായി പരിക്കേറ്റ രണ്ട് പേര് ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.പ്രവർത്തകർക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ് നടത്തിയതെന്നും വനിതാ പ്രവർത്തകരെയടക്കം മർദിച്ചെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ ആരോപിച്ചിരുന്നു.


കേരളവർമയിലെ തെരഞ്ഞെടുപ്പ് എസ്.എഫ്.ഐ അട്ടിമറിച്ചുവെന്നും മന്ത്രി ആർ. ബിന്ദു ഇതിനായി ഇടപെടൽ നടത്തിയെന്നും ആരോപിച്ചാണ് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിന് പിന്നാലെയാണ് പൊലീസും പ്രവർത്തകരും ഏറ്റുമുട്ടിയത്. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പരിക്കേറ്റു. തടയാൻ ശ്രമിച്ച പ്രവർത്തകന്റെ തലക്കും അടിയേറ്റു.

TAGS :

Next Story