'മഹാരാജാസിൽ എസ്എഫ്‌ഐ തിരക്കഥയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ'; കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യു
"അധ്യാപകൻ അപമാനിക്കപ്പെട്ടിട്ടുണ്ട്. അതിൽ അദ്ദേഹത്തിനൊപ്പം തന്നെയാണ്. പക്ഷേ ഫാസിൽ എന്ന കെഎസ്‌യു നേതാവ് ഏത് തരത്തിലാണ് പ്രതിസ്ഥാനത്തുള്ളതെന്നാണ് ചോദ്യം"
കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച കെഎസ്‌യു നേതാവിനെയടക്കം സസ്‌പെൻഡ് ചെയ്തതിൽ പ്രതികരണവുമായി കെഎസ്‌യു. മഹാരാജാസിൽ എസ്എഫ്‌ഐയും അധ്യാപകരും പറയുന്നത് പോലെയാണ് കാര്യങ്ങളെന്നും കോളജധികാരികളിൽ വിശ്വാസമില്ലെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
"കോളജധികാരികളിൽ കെഎസ്‌യുവിന് വിശ്വാസമില്ല. കഴിഞ്ഞ കാലങ്ങളിലുണ്ടായ സംഭവങ്ങൾ പരിശോധിക്കുകയാണെങ്കിൽ എസ്എഫ്‌ഐയും അധ്യാപകരും ചേർന്നാണ് ഇതര വിദ്യാർഥി സംഘടനകൾക്കെതിരെ നടപടികളെടുക്കുന്നത്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണ കമ്മിറ്റിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.
മഹാരാജാസ് കോളജ് പോലെ പൈതൃകമുള്ള കോളജിനെ എസ്എഫ്‌ഐയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ ലാഭത്തിനായി നാശത്തിലേക്ക് തള്ളി വിടുകയാണ്. അധ്യാപകൻ അപമാനിക്കപ്പെട്ടിട്ടുണ്ട്. അതിൽ അദ്ദേഹത്തിനൊപ്പം തന്നെയാണ്. പക്ഷേ ഫാസിൽ എന്ന കെഎസ്‌യു നേതാവ് ഏത് തരത്തിലാണ് പ്രതിസ്ഥാനത്തുള്ളതെന്നാണ് ചോദ്യം". അലോഷ്യസ് പറഞ്ഞു.
മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസ്സിലാണ് വിദ്യാർഥികൾ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വീഡിയോ ചിത്രീകരിച്ചത്. അധ്യാപകനെ വിദ്യാർഥികൾ പുറകിൽ നിന്ന് കളിയാക്കുന്നതാണ് വീഡിയോ. സംഭവത്തിൽ കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറു പേരെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
Adjust Story Font
16