എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം: നീതിയുക്തമായ അന്വേഷണം നടത്തണം-കെ.എസ്.യു
കുയിലിമലയിലെ ഇടുക്കി ഗവ: എൻജിനീയറിങ് കോളജിലാണ് എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് ആരോപണം.
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്. അക്രമത്തെ തള്ളിപ്പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുയിലിമലയിലെ ഇടുക്കി ഗവ: എൻജിനീയറിങ് കോളജിലാണ് എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് ആരോപണം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ. കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതയിൽ രാജേന്ദ്രന്റെ മകനാണ് ധീരജ്. രണ്ടു വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story
Adjust Story Font
16