കെ.എസ്.യു അവകാശപത്രിക മാർച്ച്: പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ
പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെയാണ് മാർച്ച് അക്രമാസക്തമായത്
തിരുവനന്തപുരം: നിയമസഭയിലേക്ക് കെ.എസ്.യു നടത്തിയ അവകാശപത്രിക മാർച്ച് അക്രമാസക്തം. മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ശക്തമായ ജലപീരങ്കിയിൽ ഒരു കെ.എസ്.യു പ്രവർത്തകന് കാലിൽ പരിക്കേറ്റു. സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കൾക്കും പരിക്കുണ്ട്.
തുടർന്ന് നടത്തിയ ലാത്തിച്ചാർജിൽ എല്ലാ പ്രവർത്തകരെയും പൊലീസ് അടിച്ചോടിച്ചു. ഇതിലാണ് അലോഷ്യസ് സേവ്യറിനും പരിക്കേറ്റത്. സിവിൽ പോലീസ് ഓഫീസർ ആദർശിനും സംഭവത്തിൽ പരിക്കേറ്റു.
പ്ലസ് വൺ സീറ്റെണ്ണം വർദ്ധിപ്പിക്കുക, ഇ-ഗ്രാൻഡ് വിതരണം കൃത്യമാക്കുക, സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കുക, ബസ് കൺസഷനിൽ കൃത്യമായ ഇടപെടൽ നടത്തുക , നാലുവർഷ ഡിഗ്രി മുന്നൊരുക്കം ഇല്ലാതെ നടപ്പിലാക്കിയതിന്റെ പിഴവുകൾ പരിഹരിക്കുക, സർക്കാർ കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശപത്രിക മാർച്ച്.
Adjust Story Font
16