Quantcast

'ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ, ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല'; കെ. സുരേന്ദ്രന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല, പരിഹാസം

MediaOne Logo

ijas

  • Updated:

    2021-04-28 11:10:05.0

Published:

28 April 2021 11:04 AM GMT

ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ, ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല; കെ. സുരേന്ദ്രന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല, പരിഹാസം
X

കോവിഡ് സാഹചര്യത്തില്‍ രാജ്യം അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യക്ക് വിവിധ രീതിയില്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സഹായ വാഗ്ദാനങ്ങളെല്ലാം സ്വീകരിക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാക്കി സമൂഹ മാധ്യമങ്ങള്‍. 2018ലെ പ്രളയ സമയത്ത് സംസ്ഥാനത്തിന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം വേണ്ടെന്ന സുരേന്ദ്രന്‍റേയും ബിജെപിയുടെയും നിലപാടാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും അന്നത് ആവശ്യമായിരുന്നെങ്കില്‍ ഇന്ന് ആ ഇന്ത്യയല്ലെന്നും കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ലെന്നുമാണ് കെ സുരേന്ദ്രന്‍ അന്ന് എഴുതിയത്.

അന്ന് സുരേന്ദ്രന്‍ പറഞ്ഞത്:

'വിവരവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും കമ്മികളോ കൊങ്ങികളോ സുഡുകളോ ആയുണ്ടെങ്കില്‍ വായിച്ചുനോക്കണം. മന്‍മോഹന്‍സിംഗും ചിദംബരവും സുനാമിയുടെ കാലത്ത് വിദേശസഹായത്തിന്‍റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല."

വിവരവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും കമ്മികളോ കൊങ്ങികളോ സുഡുകളോ ആയുണ്ടെങ്കിൽ വായിച്ചുനോക്കണം. മൻമോഹൻസിംഗും ചിദംബരവും...

Posted by K Surendran on Thursday, August 23, 2018

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ജര്‍മ്മനി, യുഎസ്എ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സഹായം എത്തിച്ചിരുന്നു. ന്യൂസിലാന്‍റും ഫ്രാന്‍സും പാകിസ്ഥാനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള ആഗോള കമ്പനികളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎം കെയര്‍ ഫണ്ടിലേക്ക് വിദേശപണം സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍റെ പഴയ പോസ്റ്റ് വീണ്ടും സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. പ്രധാനമന്ത്രി മോദിക്കും രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ മലയാളികള്‍ രാജ്യത്തിന്‍റെ ഇന്നത്തെ ഈ പ്രതിസന്ധിക്ക് കാരണം ഇതേ മോദിയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. മോദിയുടെ കഴിവുകേട് കോവിഡ് കാലത്ത് ജനം തിരിച്ചറിഞ്ഞതാണെന്നും നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു. ഏഴാഴിരത്തിന് മുകളില്‍ ആളുകളാണ് പോസ്റ്റിന് പരിഹാസ റിയാക്ഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പതിനായിരം പേര്‍ പോസ്റ്റിന് താഴെ കമന്‍റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story