Quantcast

'അയച്ചത് അബ്ദുല്‍ ജലീല്‍ എന്ന പേഴ്സണല്‍ മെയിലില്‍നിന്ന്'; മാധ്യമത്തിനെതിരെ കത്തയച്ചെന്ന് സമ്മതിച്ച് കെ.ടി ജലീൽ

മാധ്യമം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തയച്ചുവെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായും ആരോപണമുണ്ട്.

MediaOne Logo

Web Desk

  • Updated:

    21 July 2022 5:25 PM

Published:

21 July 2022 12:51 PM

അയച്ചത് അബ്ദുല്‍ ജലീല്‍ എന്ന പേഴ്സണല്‍ മെയിലില്‍നിന്ന്; മാധ്യമത്തിനെതിരെ കത്തയച്ചെന്ന് സമ്മതിച്ച് കെ.ടി ജലീൽ
X

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ താൻ യുഎഇ കോൺസുൽ ജനറലിന് കത്തയച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കെ.ടി ജലീൽ. കോവിഡ് സമയത്ത് ഗൾഫിൽ മരിച്ചവരുടെ ഫോട്ടോ വെച്ച് മാധ്യമം ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്നത്തെ യുഎഇ കോൺസുൽ ജനറലിന്റെ പി.എക്ക് ഒരു വാട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിന്റെ ഒരു കോപ്പി തന്റെ പേഴ്‌സണൽ മെയിലിൽനിന്ന് കോൺസുൽ ജനറലിനും അയച്ചിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു.

പാർട്ടിയുടെയോ സർക്കാറിന്റെയോ അറിവോടെയല്ല മെയിൽ അയച്ചത്. പത്രം നിരോധിക്കണമെന്ന് കത്തിൽ എവിടെയും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ സ്വപ്‌ന പറഞ്ഞത് പച്ചക്കള്ളമാണെന്നും ജലീൽ പറഞ്ഞു. താൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന കാര്യവും ജലീൽ സമ്മതിച്ചു. പ്രോട്ടോക്കോൾ ലംഘിച്ചാൽ തൂക്കിക്കൊല്ലുമോയെന്നും അദ്ദേഹം ചോദിച്ചു.

മാധ്യമം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തയച്ചുവെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതായും ആരോപണമുണ്ട്.

യുഎഇ കോൺസുൽ ജനറലുമായി താൻ ബിസിനസ് ചർച്ചകൾ നടത്തിയെന്ന ആരോപണം പൂർണമായും തെറ്റാണ്. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്താണ് തനിക്ക് എന്തെങ്കിലും ഒരു ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നത്. അല്ലാതെ ഒരു ബിസിനസിലും താൻ പങ്കാളിയായിട്ടില്ലെന്നും ജലീൽ പറഞ്ഞു.

ഇ.ഡി തന്റെ എല്ലാ ബാങ്ക് അക്കൗണ്ടും പരിശോധിച്ചതാണ്. ഒരു രൂപയുടെ പോലും അവിഹിത സമ്പാദ്യം കണ്ടെത്താനായിട്ടില്ല. തന്റെ ഭാര്യയുടെയോ മക്കളുടെയോ അക്കൗണ്ടുകളിലേക്കും ആരും പണമയച്ചിട്ടില്ല. അവർ എല്ലാവരെയും തങ്ങളുടെ തുലാസിലിട്ട് തൂക്കുകയാണ്. തന്റെ സാമ്പത്തിക സ്രോതസ് എല്ലാവരും അന്വേഷിച്ചതാണ്. 2200 സ്‌ക്വയർ ഫീറ്റ് വീടാണ് ഉള്ളത്. കാനറ ബാങ്കിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വെച്ചത് 2004 ലായിരുന്നു വീട് താമസം

TAGS :

Next Story