എആര്‍ നഗർ ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ സ്വിസ് ബാങ്കാക്കി: കെ.ടി ജലീല്‍
10 വര്‍ഷത്തിനിടെ 1021 കോടിയുടെ തട്ടിപ്പാണ് എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ നടത്തിയെന്നും കെടി ജലീല്‍ ആരോപിച്ചു
എആര്‍ നഗർ സര്‍വീസ് സഹകരണ ബാങ്കിൽ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണവുമായി കെ.ടി ജലീല്‍ എം.എല്‍.എ. ഇത് സഹകരണ സംഘത്തിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. പികെ കുഞ്ഞാലിക്കുട്ടിയാണ് മുഖ്യ സൂത്രധാരനെന്നും മുൻ ബാങ്ക് സെക്രട്ടറി ഹരികുമാറും തട്ടിപ്പില്‍ പങ്കാളിയാണെന്നും ജലീല്‍ പറഞ്ഞു.
എ.ആര്‍ നഗർ ബാങ്ക് അഴിമതി ആരോപണം സഹകരണ വകുപ്പ് അന്വേഷണ സംഘം അന്വേഷിച്ചു. ജില്ലാ ജോയിന്‍റ് റജിസ്ട്രാർക്ക് റീപോർട്ട് സമർപ്പിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് 50 ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പ നല്‍കി. മൊത്തം 862 വ്യാജ ബിനാമി അക്കൌണ്ടുകളുണ്ട്. 10 വര്‍ഷത്തിനിടെ 1021 കോടിയുടെ തട്ടിപ്പാണ് എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ നടത്തിയെന്നും കെടി ജലീല്‍ ആരോപിച്ചു
"എആര്‍ നഗർ ബാങ്കിൽ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാട് സഹകരണ വകുപ്പിന്‍റെ അന്വേഷണ സംഘം കണ്ടെത്തിയതാണ്. പികെ കുഞ്ഞാലിക്കുട്ടിയും മുൻ ബാങ്ക് സെക്രട്ടറിയുമാണ് തട്ടിപ്പിന് പിന്നിൽ. ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും അവരുടെ കേരളത്തിലെ സ്വിസ് ബാങ്ക് ആക്കി മാറ്റി." കെടി ജലീല്‍ ആരോപിച്ചു
Adjust Story Font
16