Quantcast

കശ്‍മീരിനെ കുറിച്ച വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാതെ കെ.ടി ജലീല്‍

കശ്മീരിൽ നിന്ന് ജലീൽ ഡൽഹിയിലെത്തി

MediaOne Logo

Web Desk

  • Updated:

    2022-08-14 05:14:38.0

Published:

13 Aug 2022 5:16 PM GMT

കശ്‍മീരിനെ കുറിച്ച വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാതെ കെ.ടി ജലീല്‍
X

ന്യൂഡല്‍ഹി: കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിക്കാതെ കെ.ടി ജലീൽ എം.എല്‍.എ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ജലീൽ മറുപടി നൽകിയില്ല. കശ്മീരിൽ നിന്ന് ജലീൽ ഡൽഹിയിലെത്തി. കശ്മീരിനെ കുറിച്ചുളള വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീൽ ഇന്ന് പിന്‍വലിച്ചിരുന്നു. സിപിഎം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ജലീലിന്‍റെ നിലപാടിനെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത് വന്നു.

പാകിസ്ഥാന്‍ നിയന്ത്രണത്തിലുള്ള കാശ്മീരിനെ പാക് അധീന കാശ്മീര്‍ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാല്‍ ഇന്നലെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് കെ ടി ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മുകാശ്മീര്‍ താഴ്വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മുകാശ്മീര്‍ എന്നും പറഞ്ഞിരിന്നു. ജലീലിന്‍റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ന്യായീകരണവുമായി കെടി ജലീല്‍ രംഗത്ത് വന്നത്.

കാശ്മീരിനെ കുറിച്ച് ഇന്നിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ അവസാനം ജലീല്‍ വിശദീകരണം നിരത്തി.ഡബിള്‍ ഇന്‍വട്ടര്‍ഡ് കോമയില്‍ ആസാദ് കാശ്മീര്‍ എന്നെഴുതിയാല്‍ അതിന്‍റെ അര്‍ത്ഥം മനസിലാകാത്തവരോടെ സഹതാപം മാത്രം എന്നതായിരിന്നു ജലീലിന്‍റെ ന്യായീകരണം. എന്നാല്‍ അതിട്ട് മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ് പിന്‍വലിക്കുന്നതായി ജലീല്‍ ഫെയ്സ്ബുക്കില്‍ തന്നെ പ്രഖ്യാപിച്ചു. യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത്തയത് കൊണ്ട് പോസ്റ്റ് പിൻവലിക്കുന്നതായാണ് ജലീല്‍ അറിയിച്ചത്. സിപിഎമ്മിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ജലീല്‍ പോസ്റ്റ് പിന്‍വലിച്ചത്. സിപിഎമ്മിനെതിരെ ദേശീയ തലത്തില്‍ ബിജെപി ഈ വിഷയം ഉയര്‍ത്താന്‍ തുടങ്ങിയതോടെയാണ് പാര്‍ട്ടി ഇടപെട്ടത്.

ദേശീയ താൽപര്യത്തിന് വിരുദ്ധമായ നിലപാടാണ് ജലീലിന്‍റേതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ജലീലിനെതിരെ കേസ് എടുക്കണമെന്ന സമ്മര്‍ദ്ദം ബിജെപി തുടരുന്നുണ്ട്. കേരള സർക്കാർ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും ആവശ്യപ്പെട്ടു. അതിനിടെ ജലീലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി ലഭിച്ചു..പോസ്റ്റ് പിന്‍വലിച്ചെങ്കിലും പരാതി പിന്‍വലിക്കില്ലെന്ന് പൊലീസിനെ സമീപിച്ച് അഭിഭാഷകന്‍ ജിഎസ് മണി പറഞ്ഞു.

TAGS :

Next Story