'ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി രാജ്യദ്രോഹിയാക്കാൻ ശ്രമം'; വിവാദ പരാമർശത്തിൽ ജലീൽ'
'വർത്തമാന ഇന്ത്യയിൽ എന്ത് പറയുന്നു എന്ന് അല്ല നോക്കുന്നത്. ആര് പറയുന്നുവെന്നാണ്'; ജലീൽ പറഞ്ഞു.

തിരുവനന്തപുരം: വിവാദ കശ്മീർ പരാമർശത്തിൽ നിയമസഭയിൽ വിശദീകരണവുമായി കെ.ടി ജലീൽ. ഫേസ്ബുക് പോസ്റ്റ് ചൂണ്ടിക്കാട്ടി തന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമിച്ചു എന്ന് ജലീൽ പറഞ്ഞു. അതേസമയം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് ജലീലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
'കശ്മീർ വിവാദ ഫേസ്ബുക് പോസ്റ്റിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നിയമസഭയിലെ കെ ടി ജലീലിന്റെ വിശദീകരണം. ഫേസ്ബുക് പോസ്റ്റിലെ പരാമർശം ചൂണ്ടിക്കാട്ടി തന്നെ രാജ്യദ്രോഹിക്കാൻ ശ്രമിച്ചു. വർത്തമാന ഇന്ത്യയിൽ എന്ത് പറയുന്നു എന്ന് അല്ല നോക്കുന്നത്. ആര് പറയുന്നുവെന്നാണ്'; ജലീൽ പറഞ്ഞു.
തിരുവല്ല ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കീഴ്‌വയ്പ്പൂർ പോലീസ് കെ.ടി ജലീലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭരണഘടനയെ അവഹേളിച്ചതിന് പ്രിവൻഷൻ ഓഫ് നാഷണൽ ഹോണർ ആക്ട് 2 പ്രകാരവും കലാപാഹ്വാനം നടത്തിയതിനുമാണ് നിലവിൽ കേസ് . മല്ലപ്പള്ളി സ്റ്റേഷൻ സിഐ വിപിൻ ഗോപിനാഥിനാണ് അന്വേഷണ ചുമതല. കേസ് രജിസ്റ്റർ ചെയ്തങ്കിലും ഉടനെ അറസ്റ്റ് അടക്കമുള്ള നടപടികളില്ലേക്ക് കടക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫേസ്ബുക് പോസ്റ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ.
കോടതി ഉത്തരവിനെ തുടർന്ന് കേസ് എടുത്തെങ്കിലും IPC 153 എ വകുപ്പ് എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടില്ല.ഇത് ചൂണ്ടി കാട്ടി വീണ്ടും കോടതിയെ സമീപിക്കാനാണ് പരാതികരന്റെ നീക്കം. അതേസമയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് എബിവിപി നൽകിയ പരാതിയിൽ കേസ് എടുക്കണ്ട എന്നാണ് നിയമോപദേശം.
Adjust Story Font
16