Quantcast

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍; കെ.ടി. ജലീല്‍ തെളിവ് നല്‍കാന്‍ ഇ.ഡിക്ക് മുമ്പാകെ ഹാജരായി

കേസുമായി ബന്ധപ്പെട്ട ഏഴ് തെളിവുകൾ ഇ.ഡിക്ക് നൽകുമെന്നാണ് കെ.ടി. ജലീൽ അറിയിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    9 Sep 2021 12:30 PM GMT

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍; കെ.ടി. ജലീല്‍ തെളിവ് നല്‍കാന്‍ ഇ.ഡിക്ക് മുമ്പാകെ ഹാജരായി
X

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ തെളിവുകൾ നൽകാൻ കെ.ടി. ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റിന് മുമ്പാകെ ഹാജരായി. കൊച്ചി ഇ.ഡി.ഓഫീസിലാണ് ഹാജരായത്.

പാലാരിവട്ടം പാലം അഴിമതി വഴി ലഭിച്ച പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ കോടതി നിർദേശപ്രകാരം ഇ.ഡി എടുത്ത കേസിലാണ് ഇപ്പോള്‍‌ കെ.ടി. ജലീലിനെ വിളിച്ചുവരുത്തിയിരിക്കുന്നത്.

ചന്ദ്രിക ദിനപത്രം വഴി കള്ളപ്പണം വെളുപ്പിച്ച് പാണക്കാട് കുടുംബത്തിലെ ആളുകളുടെ പേരിൽ ഭൂമി വാങ്ങിയെന്നും ആരോപണമുണ്ട്. അതോടൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയുണ്ട്. അതുമായി ബന്ധപ്പെട്ട ഏഴ് തെളിവുകൾ ഇ.ഡിക്ക് നൽകുമെന്നാണ് കെ.ടി. ജലീൽ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story