മുഖ്യമന്ത്രിയുടെ തള്ളിപ്പറയൽ കേൾക്കാനുള്ള ആളായി ജലീൽ മാറി: വി.ഡി സതീശൻ
'എ കെ ജി സെന്റർ ആക്രമണത്തില്‍ കലാപാഹ്വാനത്തിന് ഇ.പി ജയരാജന്റെ പേരിൽ കേസ് എടുക്കണം'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തള്ളിപറയൽ കേൾക്കുന്ന ആളായി കെ.ടി ജലീൽ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലോകായുക്തയെ ജലീൽ തള്ളി പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ജലീലിന്റെത് സങ്കടകരമായ ജന്മമാണെന്നും അദ്ദേഹം പറഞ്ഞു.
' മുഖ്യമന്ത്രിയെപ്പോലെ, ചിന്തൻ ശിബിരത്തെക്കുറിച്ച് പഠിച്ച വേറൊരാൾ ഇന്ത്യയിലില്ല," ഒരു പേജ് തന്നെ തയ്യാറാക്കി പത്രസമ്മേളനത്തിന് വന്നതിന് നന്ദി.കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നൽകിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി നിവർന്ന് നിൽക്കുന്നത്. ഊന്നുവടി യുഡിഎഫിന് വേണ്ട. പിണറായി വിജയന്റെത് ഇടതുപക്ഷ സർക്കാർ അല്ല. സിൽവർ ലൈനിൽ മുഖ്യമന്ത്രി എടുത്ത നിലപാടിൽ മാറ്റം വന്നു. സിൽവർ ലൈനിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെയും ഇന്ത്യയിലെയും കോൺഗ്രസ് വലതുപക്ഷ നെഹ്‌റുവിയൻ കാഴ്ചപ്പാടാണ്. തീവ്രവലതുപക്ഷ നിലപാടിലാണ് സർക്കാർ. മോദി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നത്. അതിന് പിന്നാലെ പോവുകയാണ് ഇടതുപക്ഷം. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ആളുകളെ കരുതൽ തടങ്കലിൽ ആക്കുന്നത് ആണോ ഇടതുപക്ഷം. പിണറായി സർക്കാരിന് ഇടതുപക്ഷ നിലപാടേ ഇല്ലെന്നും സതീശൻ പറഞ്ഞു.
എ.കെ.ജി സെന്റർ ആക്രമിച്ചത് ആരാണെന്ന് ജനങ്ങൾക്ക് എല്ലാം അറിയാം. അതിന്റെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. അതിന് ആദ്യം കേസ് എടുക്കേണ്ടത് ഇ പി ജയരാജന്റെ പേരിലാണെന്നും സതീശന്‍ പറഞ്ഞു.
Adjust Story Font
16