Quantcast

കുസാറ്റിനു പിന്നാലെ സാങ്കേതിക സർവകലാശാലയിലും ആർത്തവാവധി

സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളജുകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകും

MediaOne Logo

Web Desk

  • Published:

    17 Jan 2023 11:40 AM GMT

ktu period leave
X

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലും (കെടിയു) ആർത്തവാവധി നൽകാൻ തീരുമാനം. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളജുകളിലെയും വിദ്യാര്‍ഥിനികള്‍ക്ക് ആർത്തവാവധി നൽകും. ഇന്ന് നടന്ന ബോർഡ് ഓഫ് ഗവേണൻസ് യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് സാങ്കേതിക സർവകലാശാലയില്‍ ബോർഡ് ഓഫ് ഗവേണൻസ് ഏകകണ്ഠമായി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കുസാറ്റ് മാതൃകയിലാണോ ഇത് നടപ്പാക്കുക എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമാകുമെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കുകയുണ്ടായി.

TAGS :

Next Story