കെടിയു വിസി നിയമനം; സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി
സിസ തോമസിനെ കെടിയു താത്കാലിക വിസി ആയി നിയമിച്ചതിനെതിരായ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം
കൊച്ചി: വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. താൽക്കാലിക വി.സി നിയമനത്തിൽ ചാൻസലർക്ക് മുഴുവൻ അധികാരവും നൽകുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. സാങ്കേതിക സർവകലാശാല താൽകാലിക വിസി ആയി ഡോ: സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
ഡോ.സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്റെ ഹരജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. സിസ തോമസിന് സാങ്കേതിക സർവകലാശാല താൽകാലിക വി.സിയായി തുടരാമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി.
Next Story
Adjust Story Font
16