Quantcast

കുഫോസ് വിസി നിയമനം; ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് സ്റ്റേ

ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി

MediaOne Logo

Web Desk

  • Published:

    18 July 2024 2:36 PM GMT

Kufos VC appointment; Stay to the search committee formed by the governor
X

ഹൈക്കോടതി: ഫിഷറീസ് സർവകലാശാല വിസി നിയമനത്തിനായി സ്വന്തം നിലക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹരജിയിൽ സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി.

സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് കുഫോസ് അടക്കം ആറ് സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരണത്തിനായി ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഗവർണറുടെ സെർച്ച് കമ്മിറ്റിയിലുൾപ്പെട്ടവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹരജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.. ഹരജി ഹൈക്കോടതി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

TAGS :

Next Story