Quantcast

കുണ്ടന്നൂർ വെടിക്കെട്ട് അപകടം; ലൈസൻസിയും സ്ഥല ഉടമയും പൊലീസ് കസ്റ്റഡിയിൽ

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-30 17:19:35.0

Published:

30 Jan 2023 5:13 PM GMT

കുണ്ടന്നൂർ വെടിക്കെട്ട് അപകടം; ലൈസൻസിയും സ്ഥല ഉടമയും പൊലീസ് കസ്റ്റഡിയിൽ
X

തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ ലൈസൻസിയും സ്ഥല ഉടമയും പൊലീസ് കസ്റ്റഡിയൽ. ലൈസൻസി ശ്രീനിവാസൻ, സ്ഥലമുടമ സുന്ദരേശൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്

വൈകീട്ട് 5 മണിക്കായിരുന്നു സ്ഫോടനം. വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചു. ഗുരുതരമായി പരിക്കേറ്റ വെടിക്കെട്ട് പുരയിലെ ജീവനക്കാരൻ ചേലക്കര സ്വദേശി മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വീടുകൾക്ക് കേടുപാടുണ്ടായി.

TAGS :

Next Story