'ഹിജാബ് വിഷയം ഉപയോഗിച്ച് വിവാദമുണ്ടാക്കുന്നു';ഗവർണർക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
മുസ്‌ലിം മാത്രമല്ല ഇവിടെ ന്യൂനപക്ഷം.ഗവർണർ ഫത് വ ഇറക്കി കൊണ്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.
ഹിജാബിൽ സന്ദർഭം ഉപയോഗപ്പെടുത്തി ഗവർണർ വിവാദമുണ്ടാക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത് ചെയ്യുന്നത് അനൗചിത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശം വേണ്ട എന്ന് ഗവർണർ പറയുന്നു.അദ്ദേഹത്തിന്റെ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നതാണ്.
മുസ്‌ലിം മാത്രമല്ല ഇവിടെ ന്യൂനപക്ഷം.ഗവർണർ ഫത്വ ഇറക്കി കൊണ്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. ഹിജാബിൽ ഗവർണറുടെ പരിമിതിമായ അറിവ് പ്രശ്‌നമാണ്, ഹിജാബ് ഒന്നിനും ഒരു തടസ്സമല്ലെന്നും സംശയമുണ്ടെങ്കിൽ മറ്റു പല രാജ്യങ്ങളിലും പോയി നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ബോർഡിലെ അഴിമതി നിലവിലുള്ള ബോർഡ് ചെയർമാൻ തന്നെ വെളിപ്പെടുത്തിയത് ഗൗരവമുള്ള കാര്യമാണ്.യുഡിഎഫ് സംഭവം ചർച്ച ചെയ്യും. കെ റെയിൽ ഇപ്പോൾ കിട്ടിയ സ്റ്റേ, അനുമതി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Adjust Story Font
16