കൊച്ചി തേവര യാർഡിൽ കോടികൾ വിലമതിക്കുന്ന കെ.യു.ആര്‍.ടി.സി ബസുകൾ കട്ടപ്പുറത്ത്
മെട്രോ നഗരത്തിലും മറ്റു ജില്ലകളിലേക്കും സുഖകരമായ യാത്രക്ക് വിഭാവനം ചെയ്ത ലോ ഫ്ലോര്‍ ബസുകളുടെ ഇന്നത്തെ അവസ്ഥയാണിത്
കൊച്ചി തേവര യാർഡിൽ കോടികൾ വിലമതിക്കുന്ന കെ.യു.ആര്‍.ടി.സി ബസുകൾ കട്ടപ്പുറത്ത് . കേന്ദ്രസർക്കാരിന്‍റെ ജൻറം പദ്ധതിയിലൂടെ കൊച്ചി നഗരത്തിന് ലഭിച്ച അറുപതിലേറെ ലോ ഫ്ലോർ ബസുകളാണ് അറ്റകുറ്റപ്പണി നടത്താതെ തുരുമ്പെടുത്തു നശിക്കുന്നത്.
മെട്രോ നഗരത്തിലും മറ്റു ജില്ലകളിലേക്കും സുഖകരമായ യാത്രക്ക് വിഭാവനം ചെയ്ത ലോ ഫ്ലോര്‍ ബസുകളുടെ ഇന്നത്തെ അവസ്ഥയാണിത് . കോവിഡ് കാലത്ത് വേണ്ടവിധം അറ്റകുറ്റപ്പണി നടത്താതെ ലോ ഫ്ലോർ ബസുകൾ ഭൂരിഭാഗവും കട്ടപ്പുറത്തായി . ലോ ഫ്ലോർ വോൾവോ ബസുകളുടെ സ്പെയർ പാർട്സ് ലഭിക്കാത്തതാണ് അറ്റകുറ്റപ്പണിക്ക് തടസമെന്ന് അധികൃതകർ പറയുന്നു. ഒരു ലോ ഫ്ലോർ ബസ് നിരത്തിലിറങ്ങിയതിനു ചെലവ് ഒരു കോടി പത്തുലക്ഷം രൂപ. തേവര ഡിപ്പോയിൽ മാത്രം കൺമുമ്പിൽ തുരുമ്പ് എടുത്തു നശിക്കുന്നത് 60 കോടി അറുപത് ലക്ഷം രൂപ.
യാത്രക്കാർ വളരെ കുറവായതിനാൽ സർവിസുകൾ നടത്താനാകില്ലെന്നാണ് വിശദീകരണം . 35 ദീർഘദൂരബസുകൾ ഉൾപ്പടെ 85 ലോ ഫ്ലോർ ബസുകളാണ് തേവര കെ.യു.ആര്‍.ടി.സി ഡിപ്പോയിലുണ്ടായിരുന്നത്. ഇപ്പോൾ ഒൻപത് ലോ ഫ്ലോര്‍ ബസുകൾ മാത്രമാണ് എറണാകുളത്തു നിന്ന് സർവീസ് നടത്തുന്നത്. ഇതിനിടെ തേവര ഡിപ്പോയിലെ നാല്‍പതോളം ജീവനക്കാരെ മറ്റ് ഇടങ്ങളിലേക്ക് സ്ഥലം മാറ്റി. ഡിപ്പോ അടച്ചു പൂട്ടാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ യൂണിയൻ ആരോപിക്കുന്നു.
Adjust Story Font
16