Quantcast

മുഖം മൂടി, കയ്യിൽ ആയുധങ്ങൾ... വടക്കൻ പറവൂരിലും കുറുവ സംഘം?

മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായി അജ്ഞാതർ വീടുകളിൽ കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തി

MediaOne Logo

Web Desk

  • Updated:

    2024-11-15 07:02:55.0

Published:

15 Nov 2024 2:47 AM GMT

Kuruva gang triggers panic, robbery suspects in Paravoor,
X

കൊച്ചി: എറണാകുളം വടക്കൻ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായി അജ്ഞാതർ വീടുകളിൽ കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന മോഷണ പരമ്പരയ്ക്ക് പിന്നിൽ കുറുവാ സംഘമാണെന്ന വാർത്തകളുണ്ടായിരുന്നു. പത്തിലധികം മോഷണമാണ് മണ്ണഞ്ചേരി, പുന്നപ്ര അടക്കമുള്ള സ്ഥലങ്ങളിൽ നടന്നത്. ഈ മോഷണങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കൻ പറവൂരിലും കുറുവ സംഘം എത്തിയതായി സംശയം. പ്രദേശത്ത് മോഷണമൊന്നും നടന്നതായി പൊലീസ് സ്ഥിരീകരിക്കുന്നില്ല.

വീടിന്റെ പുറകുവശം വഴി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. കുറുവ സംഘത്തിൽ പെട്ടവരാണോ ഇവരെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. നാട്ടുകാരുടെ മൊഴിയടക്കം രേഖപ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

TAGS :

Next Story